India

യുക്രേനിയൻ നഗരങ്ങളിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾക്ക് തീപിടിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്.

റഷ്യൻ അതിർത്തിയോട് ചേർന്ന ഉക്രെയ്നിലെ രണ്ടാമത്തെ നഗരമായ ഖാർകിവിലെ കത്തിപുകയുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആറ് ഖാർകിവ് നിവാസികൾ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top