Kerala

ഒരു ഉറക്കം ;ഒരു ജീവിതം മാറ്റി :എ.ടി.എം കൗണ്ടറിൽ ശീതളിമയിൽ നിന്നും മരിയാസദനത്തിലേക്ക്; ഒടുവിൽ ബന്ധുക്കൾക്കൊപ്പം സ്നേഹത്തിന്റെ ശീതളിമയിൽ നാട്ടിലേക്ക്

പാലാ:- എ.ടി.എം കൗണ്ടറിൽ കിടന്നുറങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാലാ മരിയാസദനം യാചക പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ബിഹാർ സ്വദേശിയായ യുവാവിനെ ബന്ധുക്കൾക്കൊപ്പം സ്വദേശത്തേക്ക് തിരിച്ചയച്ചു. ബിഹാർ ഖഗാരിയ ജില്ലയിൽ അഹുന ഗ്രാമം സ്വദേശിയായ രഞ്ജിത് കുമാർ യാദവ് (23) ആണ് 2026 സെപ്റ്റംബർ 20-ാം തീയതി ബന്ധുക്കൾക്കൊപ്പം മടങ്ങിയത്.

കുറവിലങ്ങാട്ടുള്ള ഒരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിനുള്ളിൽ കിടന്നുറങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് റെൻജിത്ത് കുമാർ യാദവിനെ ഏറ്റെടുത്ത് ചോദ്യം ചെയ്യുകയും, പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു.

കുറവിലങ്ങാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ തുടർ പരിചരണത്തിനും സംരക്ഷണത്തിനുമായി പാലാ മരിയാസദനത്തിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഇയാളുടെ സഹോദരനും സഹോദരന്റെ ഭാര്യയും മരിയസദനത്തിലെത്തി ഇയാളെ ഏറ്റുവാങ്ങുകയായിരുന്നു.ബന്ധുക്കളുടെ സംരക്ഷണത്തിൽ ഇയാളെ സ്വദേശത്തേക്ക് തിരിച്ചയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top