തിരുവനന്തപുരം: എംഎസ്‌സി എല്‍സ 3യെന്ന ചരക്ക് കപ്പല്‍ മുങ്ങിയതിന് പിന്നാലെ കടലില്‍ ഒഴുകിയ കണ്ടെയ്‌നറുകളില്‍ ചിലത് തിരുവനന്തപുരം തീരദേശത്ത് കണ്ടെത്തി.

വര്‍ക്കല അയിരൂര്‍ ഭാഗത്തും പാപനാശം ബീച്ചിലും ഇടവ മന്ത്ര ഭാഗത്തും അഞ്ചുതെങ്ങിലും മുതലപ്പൊഴി താഴംപള്ളി ഭാഗത്തുമാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്.

കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍ തിരയില്‍ അടിച്ചുകയറുകയായിരുന്നു. കണ്ടെയ്‌നറിനകത്തുള്ള ഭാഗങ്ങള്‍ ഒഴുകി നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കണ്ടെയ്‌നറില്‍ ഉണ്ടായിരുന്ന പാഴ്‌സലുകളും ചാക്കുകളും തീരത്ത് അടിഞ്ഞു കയറി. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

