Crime

തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപം സംഭവം. കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രൻ (30) ആണ് വെട്ടേറ്റത്. രാവിലെ നടക്കാനിറങ്ങിയവരാണ് രക്തം വാർന്ന് അവശനിലയിൽ കിടക്കുന്ന നിതീഷിനെ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുത്തശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top