
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയില്‍ നാല് തിമിംഗല സ്രാവുകള്‍ വലയില്‍ കുരുങ്ങി. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഒരു സ്രാവ് കരയ്ക്കടിഞ്ഞു. പള്ളിത്തുറ സ്വദേശി സുനിലിന്‍റെ വലയിലാണ് നാല് തിമിംഗല സ്രാവുകളും അകപ്പെട്ടത്.
സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
ഇന്നലെ കൊച്ചുവേളിയിലും സ്രാവ് കരക്കടിഞ്ഞിരുന്നു. രാവിലെ എട്ടു മണിയോടെയാണ് വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകള്‍ വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞത്. ഇന്നലെ രാവിലെ എട്ടു മണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്‍റെ വലയിലാണ് തിമിംഗില സ്രാവുകള്‍ കുടുങ്ങിയത്. വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

