കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ പൊലീസിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി മുഴക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഭീഷണി മുഴക്കിയത്. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാനും വെല്ലുവിളിച്ചിരുന്നു. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ്. കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഷഹബാസിന് അയച്ച സന്ദേശങ്ങളിൽ പലതും ഡിലീറ്റ് ചെയ്തു എന്ന് പൊലീസ് കണ്ടെത്തി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങൾ നടക്കുന്നതിനു മുൻപ് ആരൊക്കെ ഫോണിലേക്ക് വിളിച്ചു എന്നതും സന്ദേശങ്ങൾ അയച്ചു എന്നതും പൊലീസ് വിശദമായി പരിശോധിച്ചു.

