വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി.
ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധിയാണ് ന്യൂയോര്‍ക്ക് കോടതി ശരിവച്ചത്. പക്ഷെ കോടതി ശിക്ഷ വിധിച്ചിട്ടില്ല. ബന്ധം മറച്ചുവെക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കി..
ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നാണ് കേസ്.