റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം.

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി. തുടർന്ന് പത്ത് മണിയോടെ ട്രെയിൻ ഗാതാഗതം പുനഃസ്ഥാപിച്ചു.

സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും റെയില്‍വേയുമായി വിഷയം സംസാരിക്കുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

