തിരുവനന്തപുരം: പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന ശശി തരൂര്‍ എംപിയുടെ എക്‌സ് പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി സുധാ മേനോന്‍.

വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുളള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല എന്നാണ് സുധാ മേനോന്‍ പറഞ്ഞത്. കൂട് അഭയം കൂടിയാണെന്നും അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുളള സുന്ദരമായ ആകാശമായിരുന്നില്ല എന്ന് പക്ഷികള്‍ ഓര്‍മ്മിക്കണമെന്നും സുധാ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശശി തരൂരിന്റെ എക്‌സ് പോസ്റ്റ് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

