സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ നേരത്തെയുണ്ടായിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

നേരത്തെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ടുണ്ടായിരുന്നത്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള. ലക്ഷദ്വീപ്, കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കൻ ആന്ധ്രാപ്രദേശിനുമുകളിലും സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദപാത്തിയായി മാറുന്നതാണ് മഴകനക്കാൻ കാരണം.

