ന്യൂഡൽഹി: പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി ടെലഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ.

പത്രത്തിന്റെ ദൈനംദിന മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റർ ചുമതലയിൽ നിന്ന് സ്ഥാനക്കയറ്റം നൽകി ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പുതിയ സ്ഥാനം ഏറ്റെടുത്ത് ഒന്നര വർഷത്തിനകമാണ് രാജി.
1996ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്. എഡിറ്റർ പദവിയിൽ രാജഗോപാലിന് പകരം ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ നിയമിച്ച മാനേജ്മെന്റ്, രാജഗോപാലിന്റെ ഉത്തരവാദിത്തം ഒരു മാസാന്ത കോളമാക്കി മാറ്റിയിരുന്നു.

