കോട്ടയം: പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തന് കാലം കാത്ത് വച്ച കാര്യ നീതിയാണ് ലഭിച്ചതെന്ന് അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു. ദൈവത്തിലാണ് താൻ ആശ്രയിച്ചതെന്നും തൻ്റെ സ്ഥാപനം അക്രമിച്ചവരെ അവിടുന്ന് തന്നെ മറുപടി കൊടുക്കണമെ എന്നാണ് താൻ പ്രാർത്ഥിച്ചതെന്നും ടോണി വർക്കിച്ചൻ പ്രതികരിച്ചു.

കേരളത്തിലാകെ ഞാനും ഞങ്ങളടെ ഗ്രൂപ്പും കാരുണ്യ പ്രവർത്തനമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ദിവസം 400 പേർക്ക് അന്നം നൽകി കൊണ്ട് ആണ് ഞങ്ങൾ കടന്നു വരുന്നത്. കേരളത്തിൻ്റെ ജനപ്രിയ മന്ത്രി വാസവൻ ചേട്ടനും ,മോൻസ് ജോസഫ് എം.എൽ.എയുമെല്ലാം അതിന് സാക്ഷ്യം പറഞ്ഞിട്ടുള്ളത് സുവിതമാണ് .എന്നിട്ടും എന്നെയും എൻ്റെ സ്റ്റാഫിനേയും കേട്ടാലറക്കുന്ന ചീത്ത വിളിച്ചു കൊണ്ട് പിച്ചാത്തിയുമായി വെല്ലുവിളിക്കുന്ന പാലാ മുൻസിപ്പൽ ചെയർമാൻ ഇപ്പോൾ മുൻ മുൻസിപ്പൽ ചെയർമാനായത് ദൈവ നിയോഗമാന്നെന്ന് കരുതുന്ന ഒരു എളിയവനാണ് ഞാൻ.
പാലായിലെ സദ് ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. അവർ ഇക്കാര്യങ്ങളൊക്കെ വിലയിരുത്തുന്നുണ്ട്. അതാണ് ഞാൻ പറഞ്ഞത് കാലം കരുതി വച്ച കാവ്യ നീതിയെന്ന് .താങ്കൾക്ക് അറിയാമല്ലൊ കഴിഞ്ഞ പാലാ ജൂബിലി പെരുന്നാൾ മഹാമഹമൊക്കെ, അതിന് അച്ചായൻ ജുവലറിയും അതിൻ്റേതായ ഭാഗഭാഗിത്വം വഹിച്ചത് തിരുന്നാൾ നടത്തിപ്പുകാർക്കറിയാം. അടുത്ത ജൂബിലി പെരുന്നാളും മുഴുവൻ ഏറ്റെടുത്ത് നടത്തുവാനും ഞാനൊരുക്കമാണ്. അമലോത്ഭവ ദൈവ മാതാവിൻ്റെ കരുണയാന്ന് ഞങ്ങളുടെ ബിസിനസിൻ്റെ അടിത്തറ എന്ന് ഞാനും എൻ്റെ കുടുംബവും വിശ്വസിക്കുന്നു.
അങ്ങിനെ നടക്കുന്ന ഒരു ബിസിനസ് സ്ഥാപനത്തെ ഇല്ലാതാക്കാൻ ഷാജു തുരുത്തൻ എന്നൊരു വ്യക്തി ശ്രമിച്ചപ്പോർ ഞാൻ എല്ലാം ദൈവ കരങ്ങളിൽ സമർപ്പിക്കുകയാണ് ചെയ്തത്.അതിപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുകയാണ്. അതിൻ്റെ അനുരണങ്ങളാണ് ഇപ്പോൾ പാലാ നഗര സഭയിൽ കണ്ടു കൊണ്ടിരിക്കുന്നതെന്ന് ടോണി വർക്കിച്ചൻ കുട്ടി ചേർത്തു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ

