Kerala

താനൂർ കസ്റ്റഡിക്കൊലപാതകം; ശാസ്ത്രീയ പരിശോധനയ്ക്ക് സിബിഐ

തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് (സിഎഫ്എസ്എൽ) ഉദ്യോ​ഗസ്ഥർ ഇന്ന് താനൂരിൽ എത്തും. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തും.

താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തുന്നത്. കേസിലെ സാക്ഷികളെയും വിളിച്ചുവരുത്തും. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top