Kerala

തൃശൂർ പൂരം: വെടിക്കെട്ട് ഉടൻ; വൈകുന്നതിൽ നിരാശയെന്ന് പൂരപ്രേമികൾ

തൃശൂർ: പൂര നഗരിയിൽ അസാധാരണ പ്രതിസന്ധി. പുലർച്ചെ മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ട് അനിശ്ചിതമായി വൈകുന്നു. പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതിൽ പൂരപ്രേമികളും പ്രതിഷേധത്തിലാണ്.

ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. അൽപസമയത്തിനുള്ളിൽ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടിയും തുടങ്ങിയിട്ടുണ്ട്. എന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ആളുകൾ തിരികെ മടങ്ങി തുടങ്ങി. കടുത്ത നിരാശയിലാണ് പൂരത്തിനെത്തിയ ജനങ്ങൾ. പൂരം തകർക്കാൻ നീക്കം നടക്കുന്നുവെന്നാണ് പൂര പ്രേമികൾ പറയുന്നത്. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top