Kerala

ടി.എന്‍.പ്രതാപന്റെ നിലപാടിനെ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട സിറ്റിങ് എംപി ടി.എന്‍.പ്രതാപന്റെ നിലപാടിനെ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ബിജെപിയും തമ്മിലാണു മത്സരമെന്നായിരുന്നു സിറ്റിങ് പ്രതാപന്റെ നിലപാട്. സ്ഥാനാർഥികളായി പറഞ്ഞുകേൾക്കുന്ന മൂന്നു പേരും ശക്തരാണെന്ന് പറഞ്ഞ പത്മജ ത്രികോണ മത്സരമാണു തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടക്കുകയെന്നും പ്രതികരിച്ചു.

‘‘തൃശൂരിൽ പറഞ്ഞു കേൾക്കുന്ന മൂന്നു സ്ഥാനാർഥികളും ശക്തരാണ്. നല്ല ഫൈറ്റുണ്ടാകുമെന്ന് ഉറപ്പുണ്ട്. അങ്ങനെ ഫൈറ്റുള്ളതു രസമല്ലേ. ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്യുന്നവർ വിജയിക്കും. കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർഥിയെ അറിഞ്ഞാൽ ആരാണു ജയിക്കുകയെന്നു പറയാനാവും. സ്ഥാനാർഥി ആരെന്നതു പ്രധാനപ്പെട്ട വിജയ ഘടകമാണ്.’’– പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top