Kerala

അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചാൽ കേരളത്തിൽ എയിംസ് വരും; സുരേഷ് ഗോപി

തൃശൂർ: എയിംസിനായി കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കഴിഞ്ഞ പത്തുവർഷം എൽഡിഎഫ് സർക്കാരിൽ നിന്ന് കേൾക്കാത്ത ഒരു പരാമർശമാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നും, അതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി ആ വിവരം കേന്ദ്രത്തെ അറിയുക എന്നതാണ് ഇനിയുള്ള നടപടി. ആരോഗ്യമന്ത്രി അക്കാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. സംസ്ഥാനത്തിന് ഏക ബിജെപി എംപിയെ സമ്മാനിച്ച തൃശൂരിനും എയിംസിന് അവകാശമുണ്ട്. സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും ഇല്ലെങ്കിൽ അടുത്തകൊല്ലം കിട്ടും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top