Kerala

ഇന്ന് വൻ കുതിപ്പിൽ സ്വർണ്ണം; പവന് 1680 രൂപാ കൂടി

കേരളത്തില് സ്വര്ണവിലയില് ഇന്ന് വന് കുതിപ്പ്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ന് സ്വര്ണം കാഴ്ചവച്ചിരിക്കുന്നത്. ആഗോള വിപണിയിലും വില വര്ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. വെള്ളി വിലയും ഇന്ന് വര്ധിച്ചു.

കേരളത്തില് 22 കാരറ്റ് സ്വര്ണം ഗ്രാമിന് 210 രൂപയാണ് വര്ധിച്ചിരിക്കുന്നത്. 13430 രൂപയാണ് ഇന്നത്തെ ഗ്രാം വില. അതേസമയം പവന് സ്വര്ണത്തിന് 1680 രൂപ വര്ധിച്ച് 107440 രൂപയായി. ഈ മാസം സ്വര്ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന പവന് വില 107800 രൂപയായിരുന്നു. ഏകദേശം അതിലേക്ക് അടുത്തിരിക്കുകയാണ് സ്വര്ണം. വരുംദിവസങ്ങളിലും ഇതേ കുതിപ്പ് തുടര്ന്നാല് റെക്കോര്ഡിലേക്ക് കുതിച്ചേക്കും. പഴയ സ്വര്ണം വില്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഇന്ന് നല്ല ദിവസമാണ്.

കേരളത്തില് 18 കാരറ്റ് സ്വര്ണം ഗ്രാമിന് 175 രൂപ വര്ധിച്ച് 11035 രൂപയായി. പവന് 88280 രൂപയുമായി. 14 കാരറ്റ് സ്വര്ണം ഗ്രാമിന് 8595 രൂപയും പവന് 68760 രൂപയുമാണ് നല്കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5545 രൂപയും പവന് 44360 രൂപയും നല്കണം. വെള്ളിയുടെ ഗ്രാം വില 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയുമാണ് ഇന്ന്. ആഗോള വിപണിയില് ഔണ്സ് സ്വര്ണത്തിന് 4132 ഡോളറാണ് പുതിയ നിരക്ക്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top