Kerala

എതിർ സ്ഥാനാർത്ഥിയാരെന്നത് എന്റെ വിഷയമല്ല: സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരിൽ മത്സരിക്കുന്നത് . തൃശ്ശൂരിലെ സിറ്റിങ് എംപി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം നേടിയില്ല. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top