Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ; ടി.വിയിൽ ഇരുന്ന് നേതാവായ ആളെന്ന് പരാമർശം

ന്യൂ‍ഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിന് മരുവുപടിയുമായി പത്മജ. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നും പത്മജ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും എന്നായിരുന്നു രാഹുൽ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ആയിരുന്നു പത്മജയുടെ മറുപടി.

കെ.കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺ‌ഗ്രസുകാർ‌ തെരുവിലിറങ്ങി തടയുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. ‘‘ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ’’– രാഹുൽ പറഞ്ഞു.

അതേസമയം, അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ഏറെനേരം സംസാരിക്കാൻ പത്മജയെ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുള്ളത് ചോദിക്കാമെന്ന് പത്മജ പറഞ്ഞെങ്കിലും പ്രകാശ് ജാവഡേക്കർ ഉൾ‌പ്പെടെയുള്ള നേതാക്കൾ പെട്ടെന്ന് എഴുന്നേറ്റ് വാർത്താസമ്മേളനം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പുറത്തേയ്ക്ക് നടക്കുന്നതിനിടെയാണ് പത്മജ പലതിനും മറുപടി നൽകിയത്. പിന്നീട് വിശദമായി മാധ്യമങ്ങളെ കാണുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top