ആലപ്പുഴ: തപാൽ വോട്ട് വിവാദത്തിൽ കേസെടുത്ത പൊലീസിനെതിരെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ രംഗത്ത്.

താൻ പറഞ്ഞതിന് എന്താണ് തെളിവുള്ളത് എന്നും തനിക്കെതിരെ കേസെടുത്ത പൊലീസ് ആണ് പുലിവാൽ പിടിച്ചത് എന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.

താൻ പറഞ്ഞതിന് എവിടെയാണ് തെളിവുള്ളത്? പൊലീസാണ് തനിക്കെതിരെ കേസെടുത്ത് പുലിവാൽ പിടിച്ചത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയി എന്ന് മുൻ ജസ്റ്റിസ് കമാൽ പാഷ വരെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അഭിഭാഷകർ വരെ തനിക്കൊപ്പമാണ് എന്നും സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

