Kerala

തിരുവനന്തപുരത്ത് 4ാം ക്ലാസ് വിദ്യാർത്ഥിയെ തെരുവുനായകൾ കൂട്ടമായെത്തി കടിച്ചുകുടഞ്ഞു

തിരുവനന്തപുരം: തീരദേശത്ത്  തെരുവുനായകളുടെ ആക്രമണത്തിൽ  നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിയെ തെരുവ് നായക്കൂട്ടം കടിച്ച് കുടഞ്ഞു. കരുംകുളം പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ – അജിത ദമ്പതികളുടെ മകൻ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്കൂളിൽ നിന്നും വന്ന ശേഷം ബീച്ച് റോഡിൽ കളിക്കാൻ പോകുന്ന വഴിയ്ക്കാണ് കൂട്ടമായെത്തിയ തെരുവ് നായകൾ കടിച്ചത്. കുട്ടിയുടെ കാൽമുട്ടിന് പിന്നിലും പിൻഭാഗത്തും കടിയേറ്റ് മാംസം അടർന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ നായകളിൽ നിന്നും രക്ഷിച്ചത്. \

ശരീരത്തിൽ 12 ഓളം മുറിവുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. മുറിവ് ഗുരുതരമായതിനാലും രക്തം നിലയ്ക്കാതെ ഒഴുകിയതിനാലും കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top