ചേര്‍ത്തല: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയനെന്നും സര്‍ക്കാരുമായുളള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുളളതെന്നും വെളളാപ്പളളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തവേയാണ് വെളളാപ്പളളിയുടെ പരാമര്‍ശം.
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി വേദിവിട്ടതിനു ശേഷമായിരുന്നു വെളളാപ്പളളിയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം.

