എടച്ചേരി : കോഴിക്കോട് എടച്ചേരിയിൽ വിവാഹപ്പാർട്ടിക്കിടെ വരന്റെ സുഹൃത്തുക്കൾ അപകടകരമായ രീതിയിൽ യാത്രചെയ്ത് റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്ത് എടച്ചേരി പൊലീസ്..

വളയം ചെറുമോത്ത് സ്വദേശിയുടെ വിവാഹപ്പാർട്ടിയിലാണ് അപകടകരമായ രീതിയിൽ വാഹനത്തിനുള്ളിൽ വെച്ച് റീൽസ് ചിത്രീകരിച്ചത്.
രണ്ട് കാറുകളിൽ സഞ്ചരിച്ച വരന്റെ സുഹൃത്തുക്കൾ ഡിക്കിയിലും കാറിന്റെ ഡോറിലും ഇരുന്ന് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. വധുവിന്റെ ഗൃഹത്തിലേക്ക് പോകവേ ആയിരുന്നു റീൽസ് ചിത്രീകരണം.

