Kerala

പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും, കൃഷിയിറക്കാതിരുന്നാൽ പട്ടിണിയും, വലഞ്ഞ് ഈ നാട്…

ബെംഗളൂരു: രാപ്പകൽ ഭേദമില്ല, പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും, വലഞ്ഞ് ഒരു നാട്. കർണാടകയിലെ റായ്ച്ചൂരിന് സമീപത്തെ യാഡ്ഗിറിലാണ് സംഭവം. വെറും 90 ദിവസത്തിനുള്ളിൽ ഇവിടെ വിഷ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായത് 34 പേരാണ്. ജനുവരി 1 മുതൽ സെപ്തംബർ 27 വരെയുള്ള കാലത്ത് ആശുപത്രിയിലെത്തിയത് 62 ആളുകളാണ്. ഇതിൽ പലരേയും ജീവൻ രക്ഷിക്കാനായെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്കാണ് ഇത്. നാട്ടുവൈദ്യന്മാരെ തേടിപോയ കൃഷിയിടത്തിലെ തൊഴിലാളികളും ഇവിടെ ധാരാളമുണ്ട്. കർഷകരുടെ അഭിപ്രായത്തിൽ മഴയിലുണ്ടായ വ്യത്യാസമാണ് പറമ്പിലേക്ക് ഇറങ്ങാൻ ആവാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

മൺസൂൺ ആരംഭിക്കുന്നതിന് മുൻപായി കാർഷിക വൃത്തികൾ നടക്കാനായി പാടവും പറമ്പും ഉഴുതുമറിക്കുമ്പോഴാണ് വിഷ പാമ്പുകളുടെ കടിയേൽക്കുന്നത്. മുൻ കരുതലുകൾ പലത് സ്വീകരിച്ചിട്ടും മൂർഖന് മുന്നിൽ പെടുന്ന കർഷകരുടെ എണ്ണം കൂടുന്നതല്ലാതെ  കുറയുന്നില്ലെന്ന് മാത്രമാണ് കർഷകർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. പാമ്പിന്റെ കടിയേൽക്കുന്ന സംഭവങ്ങൾ ഏറിയതിന് പിന്നാലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റി വെനം അടക്കമുള്ളവ കൂടുതലായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ.

യാഡ്ഗിർ ജില്ലിയിലാണ് ഈ വർഷം ജനുവരി 1 നും സെപ്തംബർ 7നും ഇടയിലായി 62 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 62 പേരിൽ ഒരാൾ മാത്രമാണ് മരിച്ചത്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളിൽ ഏറെയും. അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെ പാമ്പ് ശല്യം കർഷകർക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ലെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top