പാലാ :പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.പിണറായി വിജയൻറെ വസതിയിൽ നടന്ന ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പാലായിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് .

പാലാ ജനറൽ ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ലാലിച്ചൻ ജോർജ് ;ടോബിൽ കെ അലക്സ് ;സജേഷ് ശശി ;ജോസുകുട്ടി പൂവേലിൽ ;ബാബു കെ ജോർജ് ;പി കെ ഷാജകുമാർ ;ജോയി കുഴിപ്പാല ബെന്നി മൈലാടൂർ ;തോമസുകുട്ടി വരിക്കയിൽ .തുടങ്ങിയവർ നേതൃത്വം നൽകി .