തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷനുള്ളില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മില്‍ സ്റ്റേഷനുള്ളില്‍ ഉന്തും തള്ളുമുണ്ടായി.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യം എടുക്കാന്‍ സ്റ്റേഷനിലുമെത്തി. ഈ സമയത്താണ് സംഘര്‍ഷമുണ്ടായത്.

എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകയോട് എബിവിപി പ്രവര്‍ത്തകന്‍ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ നിന്ന് പിരിഞ്ഞു.

