മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. സാദിഖ് നടുത്തൊടിയാണ് സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ് സാദിഖ്.

ഒരു മുന്നണിയോടും പ്രത്യേക താല്‍പര്യമില്ലെന്നും ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികളുടേയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൊട്ടടുത്ത് എത്തിയതിനാല്‍ അവര്‍ വിജയിക്കാതിരിക്കാന്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്നായിരുന്നു എസ്ഡിപിഐ വിശദീകരണം. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് എസ്ഡിപിഐ പിന്തുണച്ചത്.

