പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് നേതാവായ ആന്റോ ആന്റണി എംപിയുടെ ഓഫീസിലെത്തി മധുരം നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു എസ്ഡിപിഐയുടെ സ്ഥാപക ദിനം. അന്ന് ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നല്‍കിയത്.

എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരുമാണ് എംപിയുടെ ഓഫീസിലെത്തി ലഡു നല്‍കിയത്. അവര്‍ വരുന്നതിന്റെയും മധുരം നല്‍കുന്നതും പോകുന്നതുമെല്ലാം ഷൂട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ റീലായി സമൂഹമാധ്യത്തില്‍ ഇടുകയും ചെയ്യുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയകക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന നേതാവാണ് ആന്റോ ആന്റണി.

