Kerala

പ്രതിപക്ഷ നേതാവിന്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍

മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലപ്പുറത്ത് പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം പെന്‍ഷന്‍ കൊടുക്കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞു നടക്കുന്നത്. അതു പറയാതിരിക്കാന്‍ വേണ്ടിയാണ് വാ തുറന്നാല്‍ പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top