താനാണ് ഇന്ത്യാ – പാക്കിസ്ഥാൻ വെടി നിർത്തിച്ചത് എന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വാദം പൊളിച്ചടുക്കി ശശി തരൂർ.

ഈ വിഷയത്തിൽ തരൂർ തന്റെ ഉന്നതമായ അന്തർദേശീയ നയതന്ത്ര പാണ്ഡിത്യം ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കും കൊട്ടുകൊടുത്തു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് വെടി നിർത്തൽ പ്രഖ്യാപിച്ചത് എന്ന പരാമർശം ശരിയല്ലെന്നും അമേരിക്ക ഇന്ത്യക്കായി ഒരു മധ്യസ്ഥവും വഹിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. എന്തായാലും രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇന്ത്യക്കായി ഉയർന്ന സ്കോറുകൾ സമ്മാനിച്ച് ശശി തരൂർ ദേശീയതയോടുള്ള തന്റെ കൂറും തെളിയിക്കുകയാണ്.

ഇപ്പോൾ അമേരിക്കയുടെ വെടി നിർത്തൽ വാദം അന്തർ ദേശീയ തലത്തിൽ ശശി തരൂർ പൊളിച്ചടുക്കുന്നു.“ഇന്ത്യ ഒരിക്കലും മധ്യസ്ഥത തേടില്ലായിരുന്നു, ഇന്ത്യ കാശ്മീർ വിഷയത്തിൽ മധ്യസ്ഥത അനുവദിക്കില്ല. ഇത് നമ്മുടെ നയം ആയിരിക്കെ ട്രംപ് പറയുന്നത് ശരിയായ കാര്യങ്ങളല്ല. അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണെന്നും അന്തർദേശീയ നയതന്ത്രഞ്ജൻ തരൂർ പറഞ്ഞു.
സംഘർഷത്തിൽ വിദേശ മധ്യസ്ഥത നാം സ്വീകരിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യാൻ നമുക്ക് പൂർണ്ണമായും പ്രാപ്തമാണെന്നും ഞാൻ ഒരിക്കലും അംഗീകരിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

