ഇന്ത്യാ പാക് വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ പങ്ക് എന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.

പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

അയൽ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് ഇന്ത്യയുടെയും സിപിഐ എമ്മിന്റെയും നിലപാട്. ഇന്ത്യ ഇത്രയും കാലം സ്വീകരിച്ചിരുന്ന നിലപാട് ഇതായിരുന്നുവെന്നും കേന്ദ്രസർക്കാർ ഈ നിലപാട് ഉപേക്ഷിച്ചോ? എന്നും എം എ ബേബി ചോദിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

