Crime

സഹോദരിയുടെ മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

താനെ: സഹോദരിയുടെ മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നവിമുംബൈയിലെ നേരുൾ സ്വദേശിയായ 34-കാരനാണ് പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മാവനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. 15-കാരിയായ പെൺകുട്ടിയെ ഇയാൾ വീട്ടിൽ വച്ച് ബലാത്സം​ഗം ചെയ്യുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ​ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നേരുൾ പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top