കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ .

ഹോട്ടൽ ഉടമ ദേവദാസിനെ മുക്കം പൊലീസാണ് പിടികൂടിയത് . കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന. കുന്ദംകുളത്ത് വെച്ചാണ് ദേവദാസിനെ കസ്റ്റഡിയിൽ എടുത്തത്.

അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ് പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കായി മുക്കം പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

