Kerala

രമ്യ ഹരിദാസ് ആവർത്തിക്കരുത്; നാക്കുപിഴക്കരുതെന്ന് നേതാക്കളോട് സിപിഐഎം

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പ്രസംഗിക്കുന്ന നേതാക്കളുടെ നാക്കുപിഴക്കാതിരിക്കാന്‍ സൂക്ഷ്മത പാലിച്ച് സിപിഐഎം. മുന്‍ തിരഞ്ഞെടുപ്പില്‍ നാക്കുപിഴ സംഭവിച്ചതിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത് മനസ്സില്‍ കരുതി സിപിഐഎം നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ടയായ ആലത്തൂര്‍ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി എഫക്ട്, ശബരിമല തുടങ്ങിയ വിഷയങ്ങളെ കൂടാതെ സിപിഐഎം നേതാവ് എ വിജയരാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശവും വന്‍ തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പ്രസംഗങ്ങളില്‍ സിപിഐഎം സൂക്ഷ്മത പാലിച്ചിരുന്നു. അത് തുടരാനാണ് തീരുമാനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top