തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് നേരിയ മഴയ്ക്ക് മാത്രം ആണ് സാധ്യത. ഒരു ജില്ലയിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

ഇന്ന് മുതൽ നാല് ദിവസം നേരിയ മഴയ്ക്ക് മാത്രം ആണ് സാധ്യത. ഇന്നലെ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ഇന്ന് ആലപ്പുഴയിലെയും കോട്ടയത്തെയും വിവിധ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. രണ്ട് ജില്ലകളിലെയും ജില്ലാ കളക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്.

