Kerala

ഉജ്വല വിജയം കരസ്ഥമാക്കിയ അൽഫോൻസയുടെ മിടുക്കികളെ അനുമോദിക്കുന്ന ടോപ്പേഴ്സ് ഡേ 2025 നടത്തപ്പെട്ടു

പാലാ :എം.ജി. യൂണിവേഴ്സിറ്റിയിൽ, ഡിഗ്രി വിഭാഗത്തിൽ, 29 റാങ്കുകളും 1 എസ് ഗ്രേഡും 51എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി ഉജ്വല വിജയം കരസ്ഥമാക്കിയ അൽഫോൻസയുടെ മിടുക്കികളെ അനുമോദിക്കുന്ന ടോപ്പേഴ്സ് ഡേ 2025 നടത്തപ്പെട്ടു.

ജൂൺ നാലാം തിയതി 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
NACIN – National Academy of Customs Indirect Taxes and Narcoticsലെ മുൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ Dr.K.N രാഘവൻ IRS മുഖ്യാതിഥിയായി.പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുവാനും ജീവിതത്തിന്റെ ശീതളച്ഛായകളിൽ നിന്ന് പുറത്തു വന്ന് മികച്ച നേട്ടങ്ങൾ കൈവരിക്കുവാനും വിദ്യാർത്ഥിനികളെ ഉദ്ബോധിപ്പിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

അൽഫോൻസ കോളേജ് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡികേറ്റ് മെംബർ ഡോ.ജോജി അലക്സ്, കോളേജ് പ്രിൻസിപ്പൽ ഡോ. Sr. മിനിമോൾ മാത്യു,വൈസ് പ്രിൻസിപ്പൽ ഡോ. Sr. മഞ്ജു എലിസബത്ത് കുരുവിള, മിസ്. മഞ്ജു ജോസ്, കോളേജ് ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top