തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

താന്‍ പറഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ സന്തോഷമുണ്ട്. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല. സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണമെന്നും രാഹുൽ പറഞ്ഞു.

പിണറായി സര്‍ക്കാരിന് പിന്തുണയുണ്ടായിരുന്ന കാലത്ത് പോലും തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റ് പോയ ആളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയായ സ്വരാജ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി കരുത്തനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുല്‍ കൂട്ടിചേർത്തു.

