India

ഇറാൻ – ഇസ്രയേൽ സംഘർഷം : ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുക ഒഴിവാക്കി ഖത്തർ

ഖത്തറിലെ യുഎസ് വ്യോമത്താവളത്തിൽ അപ്രതീക്ഷിതമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം നടത്തിയ ദിവസം ജനങ്ങൾ ഉത്തരവാദിത്വത്തോട് പെരുമാറിയെന്ന് സർക്കാർ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 23ന് റജിസ്റ്റർ ചെയ്ത എല്ലാ ഗതാഗത ലംഘനങ്ങളുടെയും പിഴത്തുക ഒഴിവാക്കിയതായും ഖത്തർ അറിയിച്ചു.

രാജ്യത്തുണ്ടായ അടിയന്തര സാഹചര്യത്തിൽ ദേശീയവും തൊഴിൽപരവുമായ ചുമതലകൾ നിറവേറ്റുന്നതിന് പൊതുജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് അവരുടെ ജോലിസ്ഥലങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും അതിവേഗം എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സമയബന്ധിതമായി എത്തിച്ചേരാൻ ജനങ്ങൾ കാണിച്ച ഉത്തരവാദിത്തപൂർവമായ സമീപനത്തിനെ അഭിനന്ദിക്കുന്നു.

അന്നേ ദിവസം റജിസ്റ്റർ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയിൽ നിന്ന് ഡ്രൈവർമാരെ ഒഴിവാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top