ആലപ്പുഴയില്‍ പൊന്തുവള്ളത്തില്‍ കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. ചാണിയില്‍ വീട്ടില്‍ റോക്കിയെ ആണ് കാണാതായത്.

പുലര്‍ച്ചെ പറവൂര്‍ പടിഞ്ഞാറ് പന്ത്രണ്ടാം വാര്‍ഡ് നര്‍ബോണാപള്ളിക്ക് പടിഞ്ഞാറ് നിന്നും പൊന്തു വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ റോക്കിയെ കാണാതാവുകയായിരുന്നു.

പുന്നപ്ര പൊലീസും ,കോസ്റ്റല്‍ പൊലീസും, ഫിഷറീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നു. പൊന്ത് കടലില്‍ ഒഴുകി നടക്കുന്നതു കണ്ടാണ് മത്സ്യത്തൊഴിലാളിയെ കാണാതായതായി മനസിലായത്. മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളിലും തിരച്ചില്‍ തുടരുന്നു.

