മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് വി എസ് ജോയ് ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ഷൗക്കത്ത്.

‘ബാപ്പുട്ടി ജയിക്കട്ടെ, വി എസ് ജോയ്’ നയിക്കട്ടെ എന്നതായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കരുതെന്ന് പിതാവ് പഠിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ എത്ര കഠിനമായ ഭാഷയിലും വിമർശിക്കാം. തിരിച്ച് അധിക്ഷേപിക്കാൻ ആര്യാടൻ ഷൗക്കത്തില്ലെന്നും പിവി അൻവറിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.

വി വി പ്രകാശിന്റെ കുടുംബം തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിൽ ഒരു ഭിന്നത ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ആദ്യമേ ഇതൊക്കെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

