കോഴിക്കോട്: കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പാറക്കല്‍ സ്വദേശി സജിത്തിനെ (32) ആണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം.

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുവെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പിതാവിന്‌റെ ഫോണ്‍ സുഹൃത്തിന് കൈമാറാന്‍ പോകവേ പാറക്കുളം അയ്യപ്പമഠം റോഡിലെ പാര്‍ക്കിന് സമീപം തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

