പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം നീളുമ്പോഴും, അന്‍വറുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ള സമീപനം. ഈ ഗവണ്‍മെന്റില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണി നിരത്തുക എന്നതാണ് ലക്ഷ്യം.

അന്‍വറിന്റെ വിഷയത്തിലും അത് തന്നെയാണ് നിലപാട്. ആ വിഷയം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ അന്‍വറുമായി സംസാരിച്ചു. അന്‍വര്‍ ഇന്നലെ വേണുഗോപാലുമായി സംസാരിക്കാന്‍ ആഗ്രഹിച്ചു. വേണുഗോപാല്‍ വിളിച്ചിട്ട് അദ്ദേഹത്തെ കിട്ടിയില്ല. ആ സംസാരം ഞങ്ങള്‍ തുടരും. എല്ലാവരും കൂടി യോജിച്ച് പോകാനാണ് തീരുമാനം- അദ്ദേഹം വ്യക്തമാക്കി.

