ആലപ്പുഴ :നെഹ്റു ട്രോഫി വള്ളം കളിയുടെ സമ്മാന തുക കുത്തനെ കൂട്ടി കേരളം സർക്കാർ .സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം സമ്മാനം നേടുന്നവർക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയർത്തി.
വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടി രൂപയായും ഉയർത്തി. 5 ലക്ഷം രൂപയായിരുന്നു നിലവിൽ നെഹ്റു ട്രോഫിയിലെ ഉയർന്ന സമ്മാനത്തുക.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേളയാണ് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായി, 1952-ൽ ആരംഭിച്ച ഈ മത്സരം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്.

“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ… കൊട്ടുവേണം കുഴല്‍ വേണം കുരവവേണം…” എന്ന പ്രശസ്തമായ വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങ് ചേതോഹരമാക്കിയത്. കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളിയെന്ന് ഭാമ പറഞ്ഞു. ഓരോ വള്ളംകളി തുഴച്ചിൽക്കാരും വലിയൊരു സന്ദേശമാണ് നൽകുന്നത്. അതിർവരുമ്പുകൾകൾ ഇല്ലാതെഒറ്റക്കെട്ടായി നിന്നാൽ ഏതു പ്രശ്നത്തെയും മറികടന്ന് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് വള്ളംകളി നമ്മെ ഓർമ്മപ്പെടുത്തുന്നതായി ഭാമ പറഞ്ഞു.
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘റാം c/o ആനന്ദി’ എന്ന നോവലിൻ്റെ കവർ ചെയ്തതും ഇദ്ദേഹമാണ്. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് ലെക്ചറർമാരായ കെ. എ. ഷാഖിർ, വി. എം. ബിനോയി, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവരായിരുന്നു ഭാഗ്യചിഹ്നത്തിന്റെ വിധികർത്താക്കൾ.