Kerala

തൊഴില്‍, വീട്, ദാരിദ്ര്യനിര്‍മാര്‍ജനം…: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കി. 300 പേജുള്ള റിപ്പോര്‍ട്ടില്‍ ഐടി പാര്‍ക്കും, കെ ഫോണും അടക്കം 900 വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നണ് അവകാശവാദം. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉയര്‍ത്തി ഭരണ വിരുദ്ധ വികാരം തണുപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍.

നവ കേരള യാത്രയിലൂടെ സംസ്ഥാന മന്ത്രിസഭ നേരിട്ട് കേരളം മുഴുവന്‍ നടന്ന് നേട്ടങ്ങള്‍ കൊട്ടിഘോഷിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത് വന്‍ പരാജയമായിരുന്നു. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഭരണവിരുദ്ധത വികാരം തണുപ്പിക്കാനുള്ള പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. 300 പേജുള്ള പ്രോഗ്രസ് കാര്‍ഡില്‍ അതി ദാരിദ്ര്യ നിര്‍മാജനം മുതല്‍ ഹെലി ടൂറിസം വരെ പരാമര്‍ശിക്കുന്നു. 900 വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നാണ് അവകാശപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതി വഴി 16.61 ലക്ഷം പേര്‍ക്ക് തൊഴില്‍. ലൈഫ് വഴി 5,570 ആദിവാസി കുടുംബങ്ങള്‍ക്ക് വീട്. സൗജന്യ ചികിത്സ കാഴ്ച പരിമിതര്‍ക്കായി സജ്ജമാക്കിയ സേവനങ്ങള്‍ അങ്ങനെ പൊട്ടും പൊടിയുമുണ്ട് റിപ്പോര്‍ട്ടില്‍.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top