ലഖ്നൗ: ഉത്തരപ്രദേശിലെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാൻ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)
ലഖ്നൗ: ഉത്തരപ്രദേശിലെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാൻ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ഞാൻ സ്വർഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്’ എന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. സുഹൃത്തുക്കൾക്കായി ചെയ്ത വീഡിയോയിൽ താൻ ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും ഇയാൾ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ബരേലി എസ്പി രാഹുല്‍ ഭാട്ടി അന്വേഷണം ആരംഭിച്ചു. എന്നാൽ ഇയാൾ ജയിലിൽ നിന്ന് ലൈവ്‌ബ് സ്ട്രീം ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബരേലി സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലഖ്‌നൗവിലെ ജയില്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മൂന്ന് ജയില്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു.