വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ശിക്ഷാ നടപടിക്ക് വിധേയരായ രണ്ട് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനം.

മൂന്ന് വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ തിരിച്ചു കയറാനും അനുമതി നൽകി. ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടാണിത്. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. 2023 ബാച്ച് വിദ്യാർത്ഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാനും ഇതുവഴി സാധിക്കും.
2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർത്ഥൻ ക്രൂരമായി റാഗിങിനിരയായി മരിച്ചത്. മരിച്ച നിലയിൽ കണ്ടെത്തുന്നതിമ് രണ്ട് ദിവസം മുന്നേ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് സിദ്ധാർത്ഥൻ അമ്മ ഷീബയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ കോളേജിൽ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

