കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് കുറഞ്ഞത്. 14,395 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പവന് 1160 രൂപയാണ് വര്‍ധിച്ചത്. എണ്ണവിലയില്‍ ഉണ്ടായ ഇടിവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.

എന്നാല്‍ എണ്ണവില കുറവായിരുന്നിട്ടും സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമായത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 91.12 ഡോളറിലാണ്.