Kerala

കോഴിക്കോട് ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്റ്റേഷനിൽ, അന്വേഷണം

കോഴിക്കോട്: നഗരത്തിൽ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.

പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്.

15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നും യുവാവ് പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. ഇയാൾക്കായി മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top