കൽപറ്റ: വയനാട് ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം.

കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും മരുമകൾ പത്മജ പറഞ്ഞു.

വേണ്ടി വന്നാൽ സിപിഐഎം സഹായം സ്വീകരിക്കും. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, ഗോപിനാഥൻ എന്നിവർക്കെതിരെ പരാതി നൽകും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് പത്മജ.

