തിരുവനന്തപുരം: പൂരം നടത്തിപ്പിൽ പാളിച്ചകൾ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന സാഹചര്യത്തിൽ, ഇത് ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങൾ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി.

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനം.
പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

